മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ പദവി സീറോ മലബാർ സഭയ്ക്ക് ചരിത്ര നിയോ​ഗമെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്. 

തൃശ്ശൂർ: മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ പദവി സീറോ മലബാർ സഭയ്ക്ക് ചരിത്ര നിയോ​ഗമെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്. ലളിത ജീവിതം നയിക്കുന്ന വൈദികനാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്. മാർപാപ്പയുടെ ഭാരത സന്ദർശനത്തിന് സഹായകരമാകും കൂവക്കാടിന്റെ കർദിനാൾ പദവിയെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

നയതന്ത്ര രംഗത്തുള്ള മാർ കൂവക്കാടിന്റെ പ്രാഗത്ഭ്യം മാർപാപ്പ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുർബാനയും മാർപാപ്പയുടെ പ്രഖ്യാപനവും തൊപ്പി ധരിപ്പിക്കലും ആണ് ഇന്നത്തെ ചടങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഭാരതീയ പാരമ്പര്യം ഉൾപ്പെട്ട തൊപ്പിയാണ് അദ്ദേഹത്തിന് നൽകുക എന്നാണ് മനസ്സിലാക്കുന്നതെന്നും മാർ ആൻഡ്രൂസ് താഴത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

Asianet News Live | Archbishop George Jacob Koovakad | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്