നൂറ്റമ്പത് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നാണ് പൊളിക്കൽ നടപടി ഏറ്റെടുത്ത കമ്പനി പറയുന്നത്. അത് മുഖവിലക്കെടുത്ത് മുന്നോട്ട് പോകുകയാണെന്ന് എംഎൽഎ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് മാറ്റുന്ന നടപടിയിൽ ഒരു ആശങ്കക്കും അടിസ്ഥാനമില്ലെന്ന് എം സ്വരാജ് എംഎൽഎ. നിയന്ത്രിത സ്ഫോടനത്തിലൂടെയുള്ള പൊളിക്കൽ നടപടികളിലും സുരക്ഷാ കാര്യങ്ങിലും വലിയ ആത്മ വിശ്വാസമാണ് കമ്പനി അധികൃതര്‍ പ്രകടിപ്പിക്കുന്നത്. നൂറല്ല നൂറ്റമ്പത് ശതമാനം ആത്മവിശ്വാസം ഇക്കാര്യത്തിൽ ഉണ്ടെന്നാണ് കമ്പനി അധികൃതര്‍ ആവര്‍ത്തിക്കുന്നതെന്നും അത് മുഖവിലക്ക് എടുത്ത് മുന്നോട്ട് പോകുകയാണെന്നും എം സ്വരാജ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനവാസമേഖലയിലുള്ള ഫ്ലാറ്റ് പൊളിക്കുമ്പോൾ പ്രത്യേകിച്ചും വലിയ ആശങ്കയാണ് പ്രദേശവാസികൾക്ക് ഉള്ളത്. സുരക്ഷകാര്യത്തിൽ ആശങ്ക അവസാന നിമിഷവും ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. പൊളിക്കുന്ന ഫ്ലാറ്റുകളുടെ നിശ്ചിത പരിധിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ജലഗതാഗതത്തിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.