കൊച്ചി: രണ്ട് മാസത്തോളം അനുഭവിച്ച മാനസിക സമ്മർദ്ദം അവസാനിച്ചതിന്‍റെ സന്തോഷത്തിലാണ് മരട് നടുവിലെ വീട്ടിൽ ബെന്നി-സിന്ധു ദമ്പതികൾ. സ്ഫോടനം നടക്കുമ്പോള്‍ തങ്ങളുടെ വീടും തകർന്ന് പോകുമെന്നായിരുന്നു ആൽഫാ സെറീനോട് ചേർന്ന് താമസിക്കുന്ന ഇവരുടെ ഭീതി.

ആൽഫാ സെറീന്‍റെ മതിലിനോട് ചേര്‍ന്നായിരുന്നു ഈ വീട്. നേരത്തെ രണ്ട് മാസം മുമ്പ് ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂള്‍ പൊളിച്ചപ്പോള്‍ ഇവരുടെ വീടിന്‍റെ ഭിത്തിക്ക് വിളളല്‍ വീഴുകയും, സ്റ്റെയര്‍കേസിന് തകരാറുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ പൊളിക്കുന്നതിന് മുന്നോടിയായി എല്ലാ സാധനങ്ങളും ഇവര്‍ വീട്ടില്‍ നിന്നും മാറ്റി. എന്നാൽ ഫ്ലാറ്റ് പൊളിച്ചപ്പോള്‍ ചെറിയ തോതിലുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ വീണതല്ലാതെ വീടിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. വീടിന് ഒന്നും സംഭവിക്കാത്തതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ബെന്നിയും സിന്ധുവും. 

"