Asianet News MalayalamAsianet News Malayalam

മന്ത്രിയുമായുള്ള ചര്‍ച്ച ഫലം കണ്ടു; മരടിലെ താമസക്കാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നീ ഫ്ലാറ്റുകൾ ആദ്യം പൊളിച്ച്  പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം ജനവാസ കേന്ദ്രങ്ങളിലെ ഫ്ലാറ്റുകൾ പൊളിക്കുക എന്ന പരിസരവാസികളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. 

maradu locals stopped strike
Author
kochi, First Published Jan 2, 2020, 8:25 PM IST

കൊച്ചി: മരടിലെ താമസക്കാര്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. നഷ്ടപരിഹാരത്തില്‍ ധാരണയായതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരത്തെ വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇൻഷുറൻസ് തുക അനുവദിക്കണമെന്ന  ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 

ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നീ ഫ്ലാറ്റുകൾ ആദ്യം പൊളിച്ച്  പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം ജനവാസ കേന്ദ്രങ്ങളിലെ ഫ്ലാറ്റുകൾ പൊളിക്കുക എന്ന പരിസരവാസികളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. സബ് കളക്ടര്‍, മരട് നഗരസഭ ചെയർപേഴ്‍സണ്‍, എന്നിവർക്കൊപ്പം സമരസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ഫ്ലാറ്റ് പൊളിക്കാൻ ഒന്‍പത് ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ജീവനും സ്വത്തിനും ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വീണ്ടും സർക്കാരിനെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios