ജനാധിപത്യ മൂല്യമുള്ള ഏതൊരു വ്യക്തിയുടെയും ആദ്യ വോട്ട് വളരെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തോടുള്ള തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ വോട്ടുകളും. അതിൽ കന്നി വോട്ട് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ ചിന്തിക്കേണ്ട കാര്യങ്ങളുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ഒരു സർക്കാരിന് വോട്ടുകളിലൂടെ നമ്മൾ നൽകുന്നത്. അതിനാൽ തന്നെ അതിന് അർഹത ഉള്ളവരെ തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത് എന്ന് ഉറപ്പിക്കണം. അതിന് നമ്മുടെ മുന്നിൽ ഒത്തിരി വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് വിശകലനം ചയ്യുകയാണ്. അതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

കഴിഞ്ഞ 5 വർഷങ്ങളായി കേരളത്തെ എല്ലാ രീതിയിലും ഉയർച്ചയിലേക്കും വളർച്ചയിലേക്കും കൈ പിടിച്ച് കയറ്റിയ സർക്കാരാണ് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാർ. ലൈഫ് മിഷനു കീഴിൽ 2,19,154 വീടുകളുടെ നിർമാണം പൂർത്തിയാക്കി. പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെ ഉന്നത നിലവാരത്തിൽ എത്തിച്ചു. പുനരുജ്ജീവനത്തിന്റെ തനതു വഴിയായ ‘കിഫ്ബി’ ആവിഷ്കരിച്ചു. അസാധ്യമെന്നു വിധിയെഴുതി തള്ളിയ ഗെയ്ൽ പൈപ്പ്‌ലൈൻ‍ പോലുള്ള വൻകിട പദ്ധതികൾ സാധ്യമാക്കി. നിതി ആയോഗിന്റെ ആരോഗ്യ, വ്യവസായ, വികസന, സ്‌കൂൾ വിദ്യാഭ്യാസ സൂചികകളിലെല്ലാം കേരളം ഒന്നാമതാണ്.

കൃഷി, വ്യവസായ മേഖലകളെ കോവിഡിൽനിന്നു കരകയറ്റാനായി സുഭിക്ഷ കേരളം, വ്യവസായ ഭദ്രത പദ്ധതികൾക്ക് അതിവേഗം തുടക്കം കുറിച്ചു. വ്യവസായ ലൈസൻസുകളും അനുമതികളും 7 പ്രവൃത്തി ദിവസങ്ങൾക്കകം നൽകാൻ തീരുമാനമെടുത്തു.  എല്‍ഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോടെന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. അതിനാലാണ് എല്ലാ വര്‍ഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയുന്നത്. ഇക്കൂട്ടത്തിൽ യുവ തലമുറ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട കാര്യം വിദ്യാഭ്യാസത്തിനും തൊഴിൽ നൽകുന്നതിലും സർക്കാർ എത്രമാത്രം കാര്യക്ഷമതയാണ് കാണിച്ചിട്ടുള്ളത് എന്നാണ്. പുരോഗമന ആശയങ്ങൾ ഉള്ള സർക്കാർ യുവാക്കളുടെ പ്രതീക്ഷയാണ്. അതുകൊണ്ട് കന്നി വോട്ട് അത് എൽ ഡി എഫിന് തന്നെ ആവട്ടെ.