Asianet News MalayalamAsianet News Malayalam

പോരാട്ടചൂടിൽ കളമശ്ശേരി; വിജയപ്രതീക്ഷയിൽ മുന്നണികൾ

Marketing Feature:കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖല സ്ഥിതി ചെയ്യുന്ന കളമശേരി നിയോജകമണ്ഡലത്തിൽ   വ്യവസായ മേഖലയ്‌ക്കൊപ്പം കാർഷിക മേഖലയ്ക്കും അതിയായ പ്രാധാന്യമുണ്ട്. 

marketing feature on victory expectation of candidates in kalamassery
Author
Kalamassery, First Published Mar 30, 2021, 12:55 PM IST

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കളമശ്ശേരി. യുഡിഎഫ് സ്ഥാനാർത്ഥിയായി വി കെ  ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറും, എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവും  ബിജെപി സ്ഥാനാർത്ഥിയായി പി.എസ്. ജയരാജുമാണ് മത്സരിക്കുന്നത്.  

കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖല സ്ഥിതി ചെയ്യുന്ന കളമശേരി നിയോജകമണ്ഡലത്തിൽ   വ്യവസായ മേഖലയ്‌ക്കൊപ്പം കാർഷിക മേഖലയ്ക്കും അതിയായ പ്രാധാന്യമുണ്ട്. കളമശ്ശേരി, ഏലൂര്‍ മുന്‍സിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കളമശ്ശേരി മണ്ഡലം 2011ലാണ് രൂപീകൃതമാകുന്നത്. തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി വി കെ   ഇബ്രാഹിം കുഞ്ഞാണ്. ഇബ്രാഹിം കുഞ്ഞിന്റെ  വകസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് മകനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ വോട്ട് തേടുന്നത്.

പൊതുവിദ്യാലങ്ങളിലെ 16500 ഓളം വരുന്ന കുട്ടികൾക്കുള്ള അക്ഷയ ഉണർവ് പദ്ധതി, വിലക്കുറവ് ഉറപ്പാക്കി ഓൺലൈനിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന കൊറോണ റിലീഫ് ഓൺലൈൻ ഡെലിവറി സർവീസ്, സ്ത്രീകൾക്കായി സ്വയം തൊഴിൽ പദ്ധതിയടക്കമുള്ളവയാണ് വികസനങ്ങളുടെ നേട്ടത്തിൽ യുഡിഎഫ് ഉയർത്തികാണിക്കുന്നത്.  എന്നാൽ പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ഉയർത്തികാട്ടിയും സർക്കാർ ഭരണതുടർച്ച ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ  പ്രചാരണം. കേന്ദ്രസർക്കാരിന്റെ  വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുടനീളം ബിജെപിയുടെ പ്രചാരണ വിഷയം. മൂന്നാംഘട്ട പ്രചാരണ പ്രവർത്തനങ്ങളിലേയ്ക്ക് കടന്ന മുന്നണികൾ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

കുടിവെള്ള പ്രശ്നവും, മാലിന്യപ്രശ്നങ്ങളുമടക്കമുള്ളവ മണ്ഡലത്തിൽ സജീവ ചർച്ച വിഷയം ആണ്. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് എത്തുമ്പോൾ ഒപ്പത്തിനൊപ്പമാണ് മൂന്ന് മുന്നണികളുടേയും പ്രചാരണം.

Follow Us:
Download App:
  • android
  • ios