ഹ‍ർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ കടുത്ത വിമർശനത്തിനൊടുവിൽ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് സർക്കാർ പിൻവലിച്ചിരുന്നു. 

കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണം. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹ‍ർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ കടുത്ത വിമർശനത്തിനൊടുവിൽ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് സർക്കാർ പിൻവലിച്ചിരുന്നു. 

62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

https://www.youtube.com/watch?v=Ko18SgceYX8