Asianet News MalayalamAsianet News Malayalam

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് ഇഡി

 വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമൻസ്  റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്‌ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് നടപടി. 

Masala Bond Case ED will issue fresh summons to Thomas Isaac and KIFB officials sts
Author
First Published Dec 14, 2023, 7:04 PM IST

തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ  തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒന്നരവർഷം മുമ്പ് അയച്ച സമൻസ് ആണ് നിലവിൽ പിൻവലിച്ചതെന്നും അന്വേഷണം തുടരുന്നതിൽ തടസ്സമില്ലെന്നും ഇഡി അറിയിച്ചു.

മസാല ബോണ്ട് കേസിൽ  തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും എതിരായ മുഴുവൻ സമൻസുകളും പിൻവലിച്ചതായി ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമൻസ്  റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്‌ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് നടപടി. സമൻസ് പിൻവലിച്ച സാഹചര്യത്തിൽ  ഹർജി ഹൈക്കോടതി തീർപ്പാക്കി. എന്നാൽ മസാല ബോണ്ട് കേസിൽ ഇഡി യ്ക്ക് നിയമപരമായ നടപടികൾ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios