ബിസിനസ് സുഗമമായി മുന്നോട്ട് പോകാൻ വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കരിമണൽ കമ്പനി പണം നൽകിയ്യടുണ്ടെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. ഇക്കാര്യം സുരേഷ് ആവർത്തിച്ചെന്നാണ് സൂചന. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ നാളെയും തുടരും.

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎലിന്‍റെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി സുരേഷ് കുമാർ കൊച്ചി ഓഫീസിൽ ഹാജരായത്. ബിസിനസ് സുഗമമായി മുന്നോട്ട് പോകാൻ വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കരിമണൽ കമ്പനി പണം നൽകിയ്യടുണ്ടെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. ഇക്കാര്യം സുരേഷ് ആവർത്തിച്ചെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുരേഷ് കുമാറിന്‍റെ മുൻ മൊഴികളിൽ വീണ ടി യുടെ കമ്പനിയായ എക്സാലോജിക് എന്ത് സേവനമാണ് നൽകിയതെന്നും എത്ര പണം നൽകിയിട്ടുണ്ടെന്നുമുള്ള വിവരങ്ങളുണ്ട്. സിഎംആർഎൽ വീണയുമായുണ്ടാക്കിയ കരാറിന്‍റെ രേഖകളും നൽകിയ പണത്തിന്‍റെ വിവരങ്ങളും സുരേഷ് കുമാർ ഇഡിക്ക് കൈമാറി. ഈ മാസം 29 ന് വീണയെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുന്നത്. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ നാളെയും തുടരും.