മാസപ്പടി കേസ്; നിര്‍ണായക നീക്കവുമായി എസ്എഫ്ഐഒ, സിഎംആര്‍എല്ലിലെ 8 ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്
അതേസമയം, അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാണിച്ച് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി.
ദില്ലി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തിൽ കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് (സിഎംആര്‍എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് സമൻസ്. മാസപ്പടി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ആണ് സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥർക്ക് സമൻസ് നൽകിയത്. ഈ മാസം 28, 29 തീയതികളിൽ ചെന്നൈയിൽ എത്താനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
സിഎംആര്‍എല്ലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. അതേസമയം, അറസ്റ്റ് തടയണമെന്ന് കാട്ടി സി എം ആർ എൽ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി. സി.എം.ആര്‍.എല്‍ വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തുടക്കമിട്ടത്.
മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും