Asianet News MalayalamAsianet News Malayalam

കാസർകോട് രണ്ടരക്കോടിയുടെ ചന്ദനമരശേഖരം പിടികൂടി

കാസർകോട് ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ഒരു ടണ്ണോളം ചന്ദനശേഖരം പിടികൂടിയത്. ജില്ലാ കളക്ടർ സജിത്ത് ബാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനക്കട്ടകൾ പിടികൂടിയത്. 

mass quantity of sandal seized in kasargod
Author
Kasaragod, First Published Oct 6, 2020, 7:56 AM IST

കാസർകോട്: ജില്ലയിൽ വൻ ചന്ദനശേഖരം പിടികൂടി. കാസർകോട് ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ഒരു ടണ്ണോളം ചന്ദനശേഖരം പിടികൂടിയത്. ജില്ലാ കളക്ടർ സജിത്ത് ബാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനക്കട്ടകൾ പിടികൂടിയത്. 

പിടികൂടിയ ചന്ദനക്കട്ടികൾക്ക് രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. 30 ചാക്കുകളിലായാണ് ചന്ദനക്കട്ടികളെല്ലാം സൂക്ഷിച്ചു വച്ചിരുന്നത്. സംഭവത്തിൽ മുഖ്യപ്രതി അബ്ദുൾ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. 

ഇയാൾ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാളാണെന്നും ഇയാളുടെ മകൻ അർഷാദിനേയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകളും അധികൃതർ പിടികൂടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios