Asianet News MalayalamAsianet News Malayalam

മാസപ്പടി വിവാദം: അവസാനിച്ചെന്ന് സിപിഎം, നേതാക്കൾക്ക് മാത്യു കുഴൽനാടന്റെ മറുപടി ഇന്നുണ്ടാകും

മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കൾക്ക് മാത്യു കുഴൽ നാടൻ ഇന്ന് മറുപടി നൽകും.

Mathew Kuzhal Nadan s reply to CPM and leaders in  Veena Vijayan monthly quota controversy may be today ppp
Author
First Published Oct 23, 2023, 12:35 AM IST

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കൾക്ക് മാത്യു കുഴൽ നാടൻ ഇന്ന് മറുപടി നൽകും. വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്ടി അടച്ചു എന്നായിരുന്നു ധനവകുപ്പ് റിപ്പോർട്ട്.നികുതി അടച്ചില്ലെന്നു പറഞ്ഞ മാത്യു മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യം.

നികുതി അടച്ചത് കൊണ്ട് മാത്രം മാസപ്പടി വിവാദം തീരില്ല എന്നാണ് മാത്യുവിന്റെ നിലപാട്. ഐജിഎസ്ടിക്ക് അപ്പുറം മാത്യു പുതിയതായി എന്തൊക്കെ പറയും എന്നാണ് ആകാംക്ഷ. ഐജിഎസ്ടി അടച്ചതോടെ മാസപ്പടി വിവാദം തീർന്നു എന്നാണ് സിപിഎം പറയുന്നത്.

എകെ ബാലൻ പറഞ്ഞത്

മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുക എന്നുമായിരുന്നു എകെ ബാലന്റെ പ്രതികരണം.

Read more: ഐജിഎസ്ടി അടച്ചെന്ന റിപ്പോർട്ട് ആയുധമാക്കി 'മാസപ്പടി' മറികടക്കാൻ സിപിഎം; തെറ്റെങ്കിൽ മാപ്പ് പറയുമെന്ന് കുഴൽനാടൻ

മാത്യു കുഴൽനാടൻ പറഞ്ഞത്

'എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ട്. വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണ്. വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയും. താൻ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞിടത്താണ് പിശകാണെങ്കിൽ മാപ്പ് പറയും. മറിച്ചാണെങ്കിൽ എന്താണെന്ന് എകെ ബാലൻ പറഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios