Asianet News MalayalamAsianet News Malayalam

108 ആംബുലൻസിൽ സർവീസ് കരാറിൽ അഴിമതി; ആരോപണവുമായി മാത്യു കുഴൽനാടൻ

വാഗ്ദാനം ചെയ്ത ജിപിഎസ് അടക്കമുള്ള അധിക സൗകര്യങ്ങൾ ആംബുലൻസുകളിൽ ഇല്ലെന്നും ഇതാണ് ആംബുലൻസിലെ പീഡനത്തിന് വഴി വെച്ചതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

Mathew Kuzhalnadan allegated corruption in 108  ambulance service
Author
Thiruvananthapuram, First Published Sep 13, 2020, 2:09 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ മുന്നൂറ്റിപതിനഞ്ച് 108 ആംബുലന്‍സുകളുടെ കരാർ ഹൈദരാബാദ് കമ്പനിക്ക് നൽകിയതിൽ അഴിമതി ആരോപണവുമായി മാത്യു കുഴൽനാടൻ. ഒറ്റ ഏജൻസി മാത്രമാണ് ബിഡിൽ പങ്കെടുത്തത് എന്നിരിക്കെ റീ ടെൻഡർ പോലുമില്ലാതെ ഉയർന്ന തുകയ്ക്കാണ് കരാർ നൽകിയിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിക്കുന്നു.

സാധാരണ ആംബുലൻസുകൾ 10 കിലോ മീറ്ററിന് 600 രൂപയ്ക്ക് സർവീസ് നടത്തുമ്പോൾ 108 ആംബുലൻസുകൾക്ക് 1 കിലോമീറ്ററിന് മാത്രം 224 രൂപയാണ് നൽകുന്നത്. ഇന്ത്യയിൽ തന്നെ ഉയർന്ന തുകയാണ് ഇതെന്നാണ് ആരോപണം. വാഗ്ദാനം ചെയ്ത ജിപിഎസ് അടക്കമുള്ള അധിക സൗകര്യങ്ങൾ ആംബുലൻസുകളിൽ ഇല്ലെന്നും ഇതാണ് ആംബുലൻസിലെ പീഡനത്തിന് വഴി വെച്ചതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

ആരോഗ്യമന്ത്രി ഇടപെട്ട് കരാർ മുതൽ, സൗകര്യങ്ങൾ വരെയുള്ള കാര്യത്തിൽ ഇളവുകൾ ചെയ്തു നൽകിയോ എന്നതിൽ മറുപടി പറയണം എന്നാണ് ആവശ്യം. മൾട്ടി ട്രീറ്റ്‍മെന്‍റ് സംവിധാനങ്ങൾ ഉള്ളത് കൊണ്ടാണ് 108 ആംബുലൻസുകൾക്ക് ചാർജ് കൂടുതൽ എന്നായിരുന്നു നേരത്തെ സർക്കാർ വിശദീകരണം.

Follow Us:
Download App:
  • android
  • ios