Asianet News MalayalamAsianet News Malayalam

ചെയർമാൻ സ്ഥാനം നൽകുന്നവർക്ക് പിന്തുണയെന്ന് മാവേലിക്കരയിൽ വിജയിച്ച സ്വതന്ത്രൻ

പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും  അനുഭാവം ഇടതിനോടാണ്. എൽ ഡി എഫിനെ പിന്തുണയ്ക്കാനാണ് ആലോചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Mavelikkara CPIM rebel candidate may back LDF if chairman post offered
Author
Mavelikkara, First Published Dec 17, 2020, 8:35 AM IST

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാവേലിക്കര നഗരസഭയിൽ നിർണായകമായി മാറിയിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതൻ കെ വി ശ്രീകുമാർ. ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കും, മൂന്ന് മുന്നണികളും ചർച്ച നടത്തുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും  അനുഭാവം ഇടതിനോടാണ്. എൽ ഡി എഫിനെ പിന്തുണയ്ക്കാനാണ് ആലോചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 28 വാർഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്. ഇവിടെ ഒൻപത് വീതം സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും വിജയിച്ചു. ശ്രീകുമാർ തങ്ങളുടെ പാർട്ടിക്കാരനാണെന്നും മാവേലിക്കര നഗരസഭയിൽ ഭരണം പിടിക്കുമെന്നുമായിരുന്നു ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios