കൊച്ചി: മേയര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സൗമിനി ജയിൻ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മത്സരര൦ഗത്ത് നിന്ന് സ്വയം പിന്മാറുന്നതെന്ന് വ്യക്തമാക്കിയ സൗമിനി ചില വിമര്‍ശനങ്ങളുന്നയിക്കാനും മടികാട്ടിയില്ല.

കൗൺസിലു൦ ഉദ്യോഗസ്ഥരിൽ നിന്നു൦ സഹകരണക്കുറവ് പദ്ധതികളുടെ വേഗതയെ ബാധിച്ചുവെന്ന് അവര്‍ തുറന്നടിച്ചു. പൊതുര൦ഗത്ത് തുട൪ന്നു൦ സജീവമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ സൗമിനി യുഡിഎഫ് സ്ഥാനാ൪ത്ഥികൾക്കായി പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു.

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടടക്കമുള്ള വിഷയങ്ങളില്‍ മേയര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഹൈക്കോടതയും സംസ്ഥാന സര്‍ക്കാരും വിമര്‍ശനമുന്നയിച്ചതിനൊപ്പം പാര്‍ട്ടിയിലെ പല കോണുകളിലും സൗമിനിക്കെതിരായ ശബ്ദമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സൗമിനിയുടെ പേരുണ്ടായിരുന്നില്ല.