തിരുവനന്തപുരം: ആലത്തൂർ എം പി രമ്യ ഹരിദാസ് എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നുവെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ. കേസിന്‍റെ സ്റ്റാറ്റസ് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് പറഞ്ഞ ജോസഫൈൻ രമ്യയ്ക്ക് വേണ്ടി ആദ്യം ഉയർന്നത് തന്‍റെ ശബ്ദമാണെന്നും പരാതിയിൽ വേണ്ട വിധം ഇടപെട്ടിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

വനിത കമ്മിഷൻ  രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നുള്ള രമ്യ ഹരിദാസിന്‍റെ മുൻ പരാമർശത്തിനെതിരെ രോഷത്തോടെയാണ് മുമ്പ് എംസി ജോസഫൈൻ പ്രതികരിച്ചിരുന്നത്. കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും ജോസഫൈൻ പറഞ്ഞിരുന്നു. രമ്യ പരാതി നൽകിയിരുന്നില്ലെന്നും എ വിജയരാഘവനെതിരെ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നെന്നും ജോസഫൈൻ പറഞ്ഞു.