എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാൽ, നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു.11 വഞ്ചന കേസുകളിൽ കൂടി എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല. 

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്. എന്നാല്‍ നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം ലഭിക്കാതെ ജയില്‍മോചിതനാകില്ല.