കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ റിമാൻഡിലായ എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എംഎൽഎ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുർഗ് മജിസ്ട്രേറ്റ് കോടതി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ എംഎൽഎയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. 

അതേ സമയം ലുക്ക് ഔട്ട് നോട്ടീസിറക്കി 11 ദിവസമായിട്ടും ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. ഇയാൾ ഇപ്പോഴും ഒളിവിലാണ്. 

 

read more  ഇബ്രാഹിം കുഞ്ഞ്: അടിതെറ്റി വീഴുന്നത് മലബാറിന് പുറത്തെ മുസ്ലീം ലീഗിൻ്റെ കരുത്തൻ

 ഇബ്രാഹിം കുഞ്ഞിനെ കാണാൻ വിജിലൻസ് ജഡ്ജി ആശുപത്രിയിൽ എത്തും