Asianet News MalayalamAsianet News Malayalam

ഇബ്രാഹിം കുഞ്ഞിനെ കാണാൻ വിജിലൻസ് ജഡ്ജി ആശുപത്രിയിൽ എത്തും

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പാലാരിവട്ടം പാലം അഴിമതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക. 

Vigilance judge will visit ebrahim kunju in hospital
Author
Kochi, First Published Nov 18, 2020, 3:37 PM IST

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജഡ്ജി ആശുപത്രിയിലെത്തി കാണും. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാധ്യത കുറവായതിനാലാണ് ജഡ്ജി നേരിട്ട് ആശുപത്രിയിൽ എത്തുന്നത്. 

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പാലാരിവട്ടം പാലം അഴിമതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക. കോടതിയിൽ നിന്നും ജഡ്ജി കൊച്ചിയിൽ ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചി നെട്ടൂരിലെ ലോക്ക്ഷോർ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ൻ ചെറുന്നിയൂർ ആണ് കേസിൽ ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിലെത്തി. തിരുവനന്തപുരം വിജിലൻസ് കോടതിയിലെ പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ ചെറുന്നിയൂർ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.

Follow Us:
Download App:
  • android
  • ios