കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കമറുദ്ദീന്‍റെ അഭിഭാഷകന് ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുക്കാനാകാതെ വന്നതിനാൽ ഹർജി ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു, എന്നാൽ പിന്നീട് അഭിഭാഷകൻ എത്തിയതോടെയാണ് ഹർജി പരിഗണിച്ചതും വാദം കേട്ട് തളളിയതും