Asianet News MalayalamAsianet News Malayalam

ജ്വല്ലറി തട്ടിപ്പിലെ വഞ്ചനാക്കേസ് ഒഴിവാക്കണമെന്ന് എംസി കമറുദ്ദീൻ എംഎൽഎ, ഹർജി ഇന്ന് പരിഗണിക്കും

ജ്വല്ലറിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടന്നെന്നും ഒട്ടേറെ പേർക്ക് പണം നഷ്ടമായെന്നും സർക്കാർ അറിയിച്ചു. ജ്വല്ലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്നാണ് സർക്കാർ നിലപാട്.

mc kamarudheen gold scam case in high court
Author
Kasaragod, First Published Nov 3, 2020, 7:15 AM IST

കാസർകോട്: കാസർകോട്ടെ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ വഞ്ചനാക്കേസ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എം സി കമറുദ്ദീൻ  എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമറുദ്ദീനിനെതിരായ വഞ്ചനാ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു.

ജ്വല്ലറിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടന്നെന്നും ഒട്ടേറെ പേർക്ക് പണം നഷ്ടമായെന്നും സർക്കാർ അറിയിച്ചു. ജ്വല്ലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്നാണ് സർക്കാർ നിലപാട്. എന്നാൽ കരാർ ലംഘനത്തിനുള്ള സിവിൽ കേസ് മാത്രമേ നിലനിൽക്കു എന്നാണ് കമറുദ്ധീൻറെ വാദം. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് വഞ്ചനാ കേസ് എടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

Follow Us:
Download App:
  • android
  • ios