രക്ഷാപ്രവർത്തനത്തിനിടെയാണ് ലിനുവിന് ജീവൻ നഷ്ടമായതെന്നും ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗംങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

കോഴിക്കോട്: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സോവാഭാരതി പ്രവർത്തകൻ ലിനുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ലിനുവിന്റെ അമ്മ ലതയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനത്തിനിടെയാണ് ലിനുവിന് ജീവൻ നഷ്ടമായതെന്നും ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗംങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു ലിനു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. യുവാക്കളുടെ സംഘം രണ്ട് തോണികളിലാണ് പുറപ്പെട്ടത്. തിരികെയെത്തിയപ്പോഴാണ് ലിനു ഒപ്പമില്ലെന്ന് രണ്ട് തോണികളിലുള്ളവരും മനസിലാക്കിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ശനിയാഴ്ചയാണ് ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.