Asianet News MalayalamAsianet News Malayalam

'ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം, ഫാസിസത്തിലേക്കുള്ള യാത്ര'; അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഗവര്‍ണറുടേത് ഭരണഘടനാപരമല്ലാത്തതും നിയമവിരുദ്ധവുമായ നടപടി.തെറ്റായ നടപടിക്കെതിരെ ഏതറ്റം വരയെും പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.
 

media ban of governor canot be justified says MV Govindan
Author
First Published Nov 8, 2022, 10:23 AM IST

തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മാധ്യമവിരുദ്ധ നിലപാടിനെതിരെ കടുത്തവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്നലെ എറണാകുളത്ത് വിളിച്ചുവരുത്തിയ ശേഷം, കൈരളി, മീഡീയ വണ്‍ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഭരണഘടപരമല്ലാത്തതും നിയമവിരുദ്ധവുമായ  നടപടിക്കെതിരെ ഏതറ്റം വരയെും പോകും.ഒരുവിഭാഗം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന നിലപാട്  അനുവദിച്ച് കൊടുക്കാനാകില്ല. ഫാസിസത്തിലേക്കുള്ള യാത്രയാണിത്..ൃ സ്വേച്ഛാധിപത്യപരമായ ഗവര്‍ണറുടെ നടപടി കേരളത്തെ അപമാനിക്കാനുളള ശ്രമമാണ്, ജനങ്ങളെ അപമാനിക്കാനുള്ള ഈ ശ്രമത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ ചാന്‍സലര്‍ പദവിയിൽ നിന്നും നീക്കാൻ ഏതറ്റവും  വരെ പോകാൻ ഇടതുമുന്നണിക്ക് തടസ്സമില്ല.ഗവർണർ സമനില തെറ്റിയ പോലെ പെരുമാറുന്നു.ജനങ്ങൾക്ക് ഇടയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനു ആണ് ലഘുലേഖ വിതരണം.ജനങ്ങളെ അണിനിരത്തി മാത്രമേ ഗവർണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയു.മേയറുടെ കത്ത് വിവാദം തിരുവനതപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്.പിൻവാതിൽ നിയമനത്തിന് പാർട്ടി എതിരാണ്.മേയറുടെ കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു

 

ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജ്ഭവൻ മാർച്ച്

 വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന്  കേരള പത്രപ്രവർത്തക യൂണിയൻ  ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള  കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. 

   കടക്ക് പുറത്ത്:'ഗെറ്റ് ഔട്ട് ഫ്രം ഹിയർ'മീഡിയവണ്ണിനേയും കൈരളിയേയും വാർത്താസമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

Follow Us:
Download App:
  • android
  • ios