മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു
കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ.
കൊല്ലം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു.
കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. ‘ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്‌ലസ് അവാർഡ് ലഭിച്ചു. അച്ഛൻ: പരേതനായ ചക്രപാണി വാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്.