നേരത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ച പതിമൂന്ന് ക്യാമ്പുകളാണ് ഒന്നായി ചുരുക്കിയത്. ദുരിതബാധിതരെന്ന് സംശയമുള്ളവർക്കെല്ലാം പങ്കെടുക്കാമെന്ന വ്യവസ്ഥയും മാറ്റി.

കാസർ​ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ ക്യാമ്പുകൾ വെട്ടിക്കുറച്ചു. നേരത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ച പതിമൂന്ന് ക്യാമ്പുകളാണ് ഒന്നായി ചുരുക്കിയത്. ദുരിതബാധിതരെന്ന് സംശയമുള്ളവർക്കെല്ലാം പങ്കെടുക്കാമെന്ന വ്യവസ്ഥയും മാറ്റി.

കഴിഞ്ഞ മാസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഡോസൾഫാൻ സെല്ല് യോഗത്തിൽ എടുത്ത തീരുമാനമാണ് അട്ടിമറിച്ചത്. പതിമൂന്ന് മെഡിക്കൽ ക്യാമ്പുകൾക്ക് പകരം ഒരു ക്യാമ്പ് മാത്രമാണ് ഇനി നടത്തുക. ഈ മാസം പത്തിന് മൂളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് വച്ച് ക്യാമ്പ് നടത്താനായിരുന്നു തീരുമാനം.

ക്യാമ്പിൽ എല്ലാവരേയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് എൻഡോസൾഫാൻ സമര സമിതി. അതേസമയം, സർക്കാർ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനായുള്ള മെഡിക്കൽ ക്യാമ്പുകളിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കും പങ്കെടുക്കാമെന്നും കളക്ടർ വ്യക്തമാക്കി.