Asianet News MalayalamAsianet News Malayalam

ശമ്പളകുടിശ്ശിക നൽകാൻ ശുപാർശ ചെയ്യാമെന്ന് മന്ത്രി; മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം പിൻവലിച്ചു

2017 ജൂലൈ മുതൽ ഉള്ള കുടിശിക നൽകാൻ ധന വകുപ്പിനോട് ശുപാർശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം രണ്ട് ആഴ്ചയ്ക്കകം ഉണ്ടാകും.

medical college doctors withdraws their strike
Author
Thiruvananthapuram, First Published Feb 10, 2021, 4:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ ആണ് സമരം പിൻവലിക്കാൻ തീരുമാനം ആയത്. 2017 ജൂലൈ മുതൽ ഉള്ള കുടിശിക നൽകാൻ ധന വകുപ്പിനോട് ശുപാർശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം രണ്ട് ആഴ്ചയ്ക്കകം ഉണ്ടാകും. ശമ്പള പരിഷ്കരണത്തിലെ അപാകത ഇപ്പോൾ നിയമിച്ചിട്ടുള്ള സമിതി പരിശോധിക്കുമെന്നും മന്ത്രി ചർച്ചയിൽ അറിയിച്ചു. 

ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം തുടങ്ങിയത്.  ഡോക്ടർമാരുടെ 2017 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിച്ചിരുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios