പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചു. 

തിരുവനന്തപുരം: എം.ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവ്. ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുകയാണ് ശിവശങ്കർ. പുതുച്ചേരി ജിപ്മര്‍ (JIPMER) ആശുപത്രിയിൽ പരിശോധന നടത്താനാണ് സുപ്രീം കോടതിയുടെ നിർദേശം. ഇടക്കാലം ജാമ്യം നീട്ടണമെന്നും ആരോഗ്യപ്രശ്നങ്ങൾ തുടരുകയാണെന്നും ശിവശങ്കറിനായി ഹാജരായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ മനു ശ്രീനാഥ് എന്നിവർ വാദിച്ചു. എന്നാൽ ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്ന് ഇഡി കോടതിയിൽ നിലപാട് അറിയിച്ചു.മാത്രമല്ല കേരളത്തിലെ ആശുപത്രികളിലെ മെഡിക്കൽ റിപ്പോർട്ട് സ്വീകരിക്കാനാകില്ലെന്ന് ഇഡി അറിയിച്ചു. തുടർന്ന് മധുര എയിംസിൽ‌ പരിശോധന നടത്തട്ടെ ഇഡി വ്യക്തമാക്കി. പിന്നാലെയാണ് പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്.കേസിൽ അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കും. 

തൃശൂരിലെ സഹകരണ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സി പി എം കണ്ണൂര്‍ ലോബി: എ.പി. അബ്ദുള്ളക്കുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്