ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി.
കോട്ടയം: ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. `തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ...' ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്‍റർ ഡയറക്ടര്‍, അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.

