എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ കർദ്ദിനാളിനെതിരെ നിസ്സഹകരണത്തിന് ആഹ്വാനം നൽകിയ സഹാചര്യം യോഗം ചർച്ച ചെയ്യും.  

കൊച്ചി: സിറോമലബാർ സഭ സ്ഥിരം സിനഡിന്‍റെ അടിയന്തര യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിയ്ക്ക് സഭ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിലാണ് യോഗം നടക്കുക. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ കർദ്ദിനാളിനെതിരെ നിസ്സഹകരണത്തിന് ആഹ്വാനം നൽകിയ സഹാചര്യം യോഗം ചർച്ച ചെയ്യും. 

Add Asianetnews as a Preferred SourcegooglePreferred

ഭൂമി ഇടപാടിൽ സഹായമെത്രാൻമാരെ പുറത്താക്കിയതിന് ശേഷം നടന്ന വൈദിക പ്രതിഷേധങ്ങൾ , വത്തിക്കാന്‍റെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതിന് സമാനമാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബിഷപ് ജേക്കബ് മനത്തോടത്ത് പങ്കെടുക്കില്ല. റോമിലായതിനാൽ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.