കൊച്ചി: എറണാകുളം തൃക്കാക്കരയിലെ കരുണാലയം എന്ന കെയർ ഹോമിൽ വച്ചു ഇന്ന് രാവിലെ മരണപ്പെട്ട വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരുണാലയം കെയർ ഹോമിലെ അന്തേവാസിയും വാഴക്കാല സ്വദേശിയുമായ ലൂസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 91 വയസ്സായിരുന്നു ഇവർക്ക്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

കരുണാലയത്തിലെ രോഗ വ്യാപനം കൂടിയതിനെ തുടർന്ന് ഈ മാസം 23ന് നടത്തിയ പരിശോധനയിൽ ലൂസിയുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇവരുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും. കൊവിഡ് മൂലം കരുണാലയത്തിലുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. നിലവിൽ കന്യസ്ത്രീകളടക്കം കരുണാലയത്തിലെ 51 പേർ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്.