മഹാത്മാ ഗാന്ധി സര്‍വകലാശാലയിൽ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാൻ അരക്കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. 

തിരുവനന്തപുരം: അടുത്തിടെ മൺമറഞ്ഞു പോയ അതികായരെ വിസ്മരിക്കാതെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കെ ആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകമൊരുക്കാൻ വകയിരുത്തിയത് രണ്ട് കോടി രൂപ വീതം. 

കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആര്‍ ഗൗരിയമ്മക്ക് സ്മാരകം നിര്‍മ്മിക്കാൻ രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വം എന്ന നിലയിലാണ് ആര്‍ ബാലകൃഷ്ണപ്പിള്ളക്ക് കൊട്ടാരക്കരയിൽ സ്മാരകം ഒരുക്കുന്നത്. 

വ്യത്യസ്ത മതദര്‍ശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിൽ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാൻ അരക്കോടി രൂപ ബജറ്റ് വകയിരുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona