സിംബോളിക് സ്‌ട്രൈക്ക്' എന്ന പേരിലാണ് റാലി നടത്തിയത്. നടുവിലങ്ങാടിയിൽ നിന്നു തുടങ്ങിയ റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാത്തതിനെതിരേ കായികമന്ത്രി വി. അബ്ദുറഹിമാൻ മത്സരിക്കുന്ന തിരൂരിൽ യുഡിവൈഎഫിന്‍റെ വേറിട്ട പ്രതിഷേധറാലി. മെസ്സിയുടെ പ്രതീകാത്മക രൂപമിറക്കിയാണ് യുഡിഎഫ് റാലി നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായായിരുന്നു വ്യത്യസ്തമായ ഈ ഒരു റാലി. പത്ത് ആഡംബര കാറുകളും ബോഡിഗാർഡുകളും അർജന്റീനയുടെ ജേഴ്സിയണിഞ്ഞ യുവാക്കളും കുട്ടികളും സ്ഥാനാർഥി കുറുക്കോളി മൊയ്തീനും റാലിയിൽ പങ്കെടുത്തു. 'സിംബോളിക് സ്‌ട്രൈക്ക്' എന്ന പേരിലാണ് റാലി നടത്തിയത്. നടുവിലങ്ങാടിയിൽ നിന്നു തുടങ്ങിയ റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

രണ്ട് ദിവസം മുമ്പാണ് മെസ്സി കേരളത്തിലേക്ക് വരില്ല എന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പിച്ച് പറഞ്ഞത്. മെസ്സി പണം വാങ്ങി ചതിച്ചെന്നാണ് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ പ്രതികരിച്ചത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു മെസ്സിയെ കേരളത്തിൽ എത്തിക്കാൻ പദ്ധതി ഇട്ടത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.