Asianet News MalayalamAsianet News Malayalam

പക‍ർപ്പ് അവകാശ ലംഘനമെന്ന് പരാതി: നർത്തകി മേതിൽ ദേവികക്ക് കോടതി നോട്ടീസ് നൽകി

തനിക്ക് മാത്രം പകര്‍പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്‌കാരം മേതിൽ ദേവിക ചോര്‍ത്തി, ക്രോസ് ഓവര്‍ എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് സില്‍വി മാക്‌സി മേനയുടെ ഹർജി

Methil Devika issued notice on copyright violation complaint
Author
First Published Aug 16, 2024, 8:38 PM IST | Last Updated Aug 16, 2024, 8:38 PM IST

തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിൽ പ്രശസ്ത നർത്തകി മേതില്‍ ദേവികക്ക് കോടതിയുടെ നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സില്‍വി മാക്‌സി മേന രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിൻ്റെ പകർപ്പാണ് മേതിൽ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയിൽ മേതിൽ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നൽകിയത്. തനിക്ക് മാത്രം പകര്‍പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്‌കാരം മേതിൽ ദേവിക ചോര്‍ത്തി, ക്രോസ് ഓവര്‍ എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് സില്‍വി മാക്‌സി മേനയുടെ ഹർജിയിൽ ആരോപിക്കുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios