അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ് ഫണ്ടിങ്ങ് ഏറ്റവും ഫലപ്രദമാണെന്നും മലപ്പുറത്ത് പോയപ്പോൾ ഒരു പാട് ജനങ്ങൾ പദ്ധതിക്ക് പണം മുടക്കാൻ താല്പര്യം അറിയിച്ചുവെന്നും ഇ ശ്രീധരൻ
തിരുവനന്തപുരം: അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ് ഫണ്ടിങ്ങ് ഏറ്റവും ഫലപ്രദമാണെന്നും മലപ്പുറത്ത് പോയപ്പോൾ ഒരു പാട് ജനങ്ങൾ പദ്ധതിക്ക് പണം മുടക്കാൻ താല്പര്യം അറിയിച്ചുവെന്നും ഇ ശ്രീധരൻ പറഞ്ഞു. 5 കൊല്ലം കൊണ്ടാണ് 24000 കോടി സമാഹരിക്കേണ്ടത്. ചരക്ക് ട്രെയിൻ അതിവേഗ പാതയിൽ ഓടിക്കാൻ ആകില്ല. അത് സുരക്ഷ പ്രശ്നം ഉണ്ടാക്കും. റെയിൽവേ അനുമതി നൽകില്ലെന്നും ഗുഡ്‌സ് ട്രെയിൻ ഓടിക്കണം എന്നായിരുന്നു വിദഗ്ധ സമിതി നിർദേശമെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സർക്കാരുമായി വീണ്ടും ചർച്ചക്ക് തയ്യാറാണ്. മുഖ്യമന്ത്രിയുടെ കോൾ കാത്തിരിക്കുന്നുവെന്നും മെട്രോമാൻ പറഞ്ഞു. ഇ ശ്രീധരന്റ റിപ്പോർട്ട് നടപ്പാക്കാൻ ആകില്ലെന്നായിരുന്നു സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ഇതിനോടായിരുന്നു ഇ ശ്രീധരൻ്റെ പ്രതികരണം.


