ആലപ്പുഴ: മുരിങ്ങിയില പറിക്കാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗൃഹനാഥൻ മരിച്ചു. കളപ്പുര ചെമ്മോത്തുപറമ്പിൽ ബെന്നി ഡിക്രൂസ് (65) ആണ് മരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. 

അതേസമയം വീട്ടിൽ മകൻ ക്വാറന്റൈനിലായതിനാൽ ആരും സഹായത്തിനെത്തിയില്ലാന്ന ആക്ഷേപമുണ്ട്. ബെംഗളുരുവിൽ മെയിൽ നേഴ്സായ മകൻ ബ്രിട്ടോ ഡിക്രൂസ് സൗദിയിൽ നഴ്സായ ഭാര്യയെ സന്ദർശിച്ച് മടങ്ങിയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 

തലയിടിച്ച് വീണതിനെ തുടർന്ന് കുറേയധികം നേരം വീട്ടിൽ രക്തം വാർന്ന് കിടന്ന ഇയാളെ ആരോഗ്യപ്രവർത്തകർ എത്തിയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ശ്രവം പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്.