എടവണ്ണപ്പാറ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല പൊട്ടിക്കാനാണ് നോയൽ ശ്രമിച്ചത്. സ്ത്രീകൾ തടഞ്ഞതോടെ നോയൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാളിൽനിന്നുള്ള നോയലാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നോയലിനെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. എടവണ്ണപ്പാറ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല പൊട്ടിക്കാനാണ് നോയൽ ശ്രമിച്ചത്. സ്ത്രീകൾ തടഞ്ഞതോടെ നോയൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും സുഹൃത്തുക്കൾ ഇയാളെ തടഞ്ഞു നിർത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.