പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിമലിനെയാണ് ഹോളോ ബ്രിക്സ് കമ്പനിയുടെ ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിമലിനെയാണ് ഹോളോ ബ്രിക്സ് കമ്പനിയുടെ ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് പാടുണ്ട്. ഇന്ന് രാവിലെ ജോലിക്കെത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

ബിമലിനൊപ്പം സാമച്ചിരുന്ന ബംഗാള്‍ സ്വദേശി അമലിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അമൽ വ്യാജ രേഖ നൽകിയാണ് സിം കാർഡെടുത്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിമലാണ് മൂന്നാഴ്ച മുമ്പ് അമലിനെ ജോലിക്കായി കൊണ്ടുവന്നതെന്ന് സ്ഥാപന ഉടമ പൊലീസിന് മൊഴി നൽകി. ശനിയാഴ്ച രണ്ടു പേർക്കും കൂലിയും നൽകിയിരുന്നു. ഞായാറാഴ്ച മദ്യപുിച്ച് ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതിനിടിലാണോ കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.