Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളിയുടെ ഭാര്യയോട് മോശമായി സംസാരിച്ചത് വീട്ടിൽ അറിയിച്ചു; വാടക വീട്ടിലെത്തി യുവാക്കളുടെ അക്രമം

ഭാര്യയോട് മോശമായി പെരുമാറിയത്  ഒരാളുടെ വീട്ടിൽ പോയി പറഞ്ഞതിന്റെ പ്രതികാരമായാണ് മർദിച്ചതെന്ന് പശ്ചിമ ബംഗാൾ സ്വദേശി പറഞ്ഞു.

migrant worker and family attacked in Perumbavoor for questioning misbehaviour to his wife
Author
First Published Sep 4, 2024, 12:30 AM IST | Last Updated Sep 4, 2024, 12:30 AM IST

എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പൊലീസ് അന്വേഷണം തുടങ്ങി. പശ്ചിമബംഗാളിൽ നിന്ന് മൂന്ന് വർഷം മുമ്പ് കേരളത്തിലെത്തി സൂരജ് മണ്ഡലിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. പെരുമ്പാവൂർ ഈസ്റ്റ് ഒക്കലിലെ വാടകവീട്ടിലേക്ക് സംഘം ചേർന്നെത്തിയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കൾ സൂരജിനെയും ഭാര്യ സൊണാലിയേയും ക്രൂരമായി മർദിച്ചത്. 

പട്ടികയും വടിയുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. അയൽപക്കത്തെ ചില യുവാക്കൾ സൊണാലിയോട് മോശമായി സംസാരിച്ചു. കൂട്ടത്തിലൊരാളുടെ വീട്ടിൽ പോയി സൂരജ് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട് കയറിയുള്ള ആക്രമണമെന്ന് സൂരജ് പറയുന്നു. സൂരജും സൊണാലിയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെരുമ്പാവൂർ പ1ലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios