Asianet News MalayalamAsianet News Malayalam

ചങ്ങനാശ്ശേരിയിൽ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികൾ ദേശീയപാതയിൽ കുത്തിയിരിക്കുന്നു

ചങ്ങനാശേരി പായിപ്പാട്ട് അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി..നൂറോളം പേർ ദേശീയപാതയിൽ കുത്തിയിരിക്കുന്നു

migrant workers protest in payippad
Author
Alappuzha, First Published Mar 29, 2020, 1:05 PM IST

ആലപ്പുഴ: ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക് ഡൗൺ വിലക്ക് ലംഘിച്ചണ് തൊഴിലാലികൾ കൂട്ടത്തോടെ ദേശീയപാതയിൽ പ്രതിഷേധിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാടാണ് സംഭവം. 

നൂറകണക്കിന് തൊഴിലാളികളാണ് ലോക്ക് ഡൗണ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി ദേശീയപാതയിൽ കുത്തിരിയിക്കുന്നത്. ആഹാരവും ചികിത്സയും കിട്ടില്ലെന്നാണ് പരാതി. യാത്രാ സൗകര്യം അടക്കം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. കൊവിഡ് ജാഗ്രത നിലനൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടി നിൽക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്migrant workers protest in payippad

കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക് .കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതും പ്രശ്നം വഷളാക്കി. migrant workers protest in payippad

 അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച തൊഴിലുടമകളുടെ യോഗം വിളിച്ച പഞ്ചായത്ത് ആഹാരം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നിലിത് പാലിക്കാൻ തൊഴിലുടമകൾ തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. പ്രതിഷേധക്കാര്‍ കൂട്ടത്തോടെ ദേശീയ പാതയിലേക്ക് എത്തുന്ന അവസ്ഥായാണ് ഇപ്പോഴുള്ളത്. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നുമുണ്ട്. തിരുവല്ലയിൽ നിന്ന് അടക്കം കൂടുതൽ പൊലീസ് സേന പായിപ്പാടേക്ക് എത്തുന്നുണ്ട്.

റിപ്പോര്‍ട്ട് കാണാം: 

"

കളക്റും ജനപ്രതിനിധികളും അടക്കമുള്ള അധികൃതര്‍ സ്ഥലത്തേക്ക് എത്തി അനുനയ ചര്‍ച്ചകൾ നടത്തുന്നുണ്ട് 

വിശദീകരണവുമായി ജില്ലാ കളക്ടർ

പായിപ്പാടിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടർ. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും കളക്ട‌ർ വിശദീകരിച്ചു. നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും കളക്ടർ വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios