പെരുമ്പാവൂര്‍: കമ്മ്യൂണിറ്റി കിച്ചന്‍ വഴി ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെന്ന  പരാതിയുമായി പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയിലാണ് പ്രതിഷേധം. കമ്മ്യൂണിറ്റി കിച്ചന്‍ വഴി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതി പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ  നടത്തിയിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഇവരുടെ പ്രതിഷേധം. അതിഥി തൊഴിലാളികളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള ഭക്ഷണക്രമീകരണമാണ് ഇവിടെ നടത്തിയിരുന്നത്. എന്നാല്‍ ഒരു ചപ്പാത്തി മെഷീന്‍ മാത്രമാണുള്ളത് ഇവിടെയുള്ളത്. മറ്റ് കോളനികളില്‍ നിന്നും ഭക്ഷണത്തിനായി ആളുകള്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണത്തില്‍ കുറവ് വന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ ഭക്ഷണം നല്‍കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.