ദില്ലി: അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കൊവിഡ് സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. 
ഇതോടൊപ്പം ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കണം എന്നും കോടതി നിർദേശിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona