തിരുവനന്തപുരം: പാൽ ക്ഷാമം പരിഹരിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൂടുതൽ പാൽ വാങ്ങാൻ മിൽമയുടെ തീരുമാനം. ഇതിനായി തമിഴ്നാട്, കർണാടക സർക്കാരുകളുമായി സംസ്ഥാന സർക്കാർ മുഖേന ചർച്ച നടത്തും. 

ഇന്ന് ചേർന്ന മിൽമയുടെ ഹൈപ്പവർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് നിലവിൽ ഒരു ലക്ഷം ലിറ്റർ പാലിന്‍റെ കുറവാണുള്ളത്. ഉല്പാദനച്ചെലവും കാലിത്തീറ്റയുടെ വിലയും കൂടിയത് കാരണം കർഷകർ ക്ഷീരമേഖല ഉപേക്ഷിക്കുന്നതാണ് പാൽക്ഷാമത്തിന് കാരണമെന്നാണ് മിൽമ വിലയിരുത്തുന്നത്.