Asianet News MalayalamAsianet News Malayalam

'മിൽമ' വീടുകളിൽ പാൽ എത്തിക്കും; തിരുവനന്തപുരത്തും കൊച്ചിയിലും ഓൺലൈൻ വിതരണം ഉണ്ടാകുമെന്നും മന്ത്രി

സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. അധികംവരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമ്മാണം നടത്താൻ തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു. 

milma will start online milk distribution says minister k raju
Author
Thiruvananthapuram, First Published Mar 27, 2020, 1:09 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ വഴി പാൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. മിൽമ വീടുകളിൽ പാൽ എത്തിക്കും. അവശ്യ സർവ്വീസായതോടെ എല്ലാ മിൽമ ബൂത്തുകളും തുറക്കാൻ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.

പാൽ സംഭരണത്തിലും വിതരണത്തിലും മിൽമ വൻ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, പാൽ വേണ്ടവർ മിൽമയിൽ വിളിച്ചാൽ വീട്ടിൽ പാൽ എത്തിക്കും. സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. അധികംവരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമ്മാണം നടത്താൻ തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു. 

രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ വന്നതോടെ മിൽമ മലബാർ മേഖലാ യൂണിയൻ ഒരു ദിവസത്തേക്ക് പാൽ സംഭരണം നിർത്തിയിരുന്നു. പാൽപ്പൊടി നിർമ്മാണം സംബന്ധിച്ച് തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയിലെത്തിയതിനെത്തുടർന്നാണ് പാൽ വിതരണം പുനരാരംഭിച്ചത്. പൊതുജനങ്ങൾക്ക് പാലിന്റെ ലഭ്യത അറിയാനായി ഹൈൽപ് ലൈൻ നമ്പർ തുടങ്ങിയതായും മിൽമ മലബാർ മേഖലാ യൂണിയൻ രണ്ടു ദിവസം മുമ്പ് അറിയിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios