എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.  

തിരുവനന്തപുരം : എതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവ‍ർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവ‍‍ര്‍ധനയിൽ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ പറയുന്നു. 

പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്