Asianet News MalayalamAsianet News Malayalam

A K Saseendran : കേരളാ ഹൗസിൽ വീണ് പരിക്കേറ്റു, മന്ത്രി എ കെ ശശീന്ദ്രൻ തിരികെ നാട്ടിലേക്ക്

എൻസിപി യോഗത്തിനായി ദില്ലിയിൽ എത്തിയതായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രൻ. കേരളാ ഹൗസിന്‍റെ പടവുകളിൽ നിന്ന് വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കൈവിരലുകൾക്കാണ് പരിക്ക്. 

Minister A K Saseendran Fell At Kerala House Delhi Injured
Author
New Delhi, First Published Dec 8, 2021, 9:49 AM IST

ദില്ലി: ദില്ലി കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് (Minister A K Saseendran) പരിക്ക്. കൈവിരലുകൾക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കേരളാ ഹൗസിന്‍റെ (Delhi Kerala House) പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എൻസിപി (NCP) യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രൻ ദില്ലി കേരളാ ഹൗസിൽ എത്തിയത്. 

Follow Us:
Download App:
  • android
  • ios