തിരുവനന്തപുരം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഫിഷറീസ് മന്ത്രി പറയുമ്പോഴും, സർക്കാർ ഉറപ്പുകളിൽ തൃപ്തരാകാതെ മുതലപ്പൊഴിയിൽ പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരം കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ മനുഷ്യ സഹജമായ എല്ലാം ചെയ്യുന്നുവെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു. വകുപ്പ് മന്ത്രി സ്ഥലത്ത് പോകണം എന്നതല്ല ആദ്യത്തെ മുൻ​ഗണനയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കാതെ മന്ത്രി പോയി. 

മുതലപ്പൊഴിയിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി സ്ഥലത്തെത്തി. ഷിജിനുവേണ്ടി തിരച്ചിൽ ഊർജ്ജപ്പെടുത്തുമെന്നും തിരച്ചലിനു വേണ്ടിയുള്ള കൂടുതൽ സംവിധാനം ഒരുക്കുന്നത് ആലോചനയിലാണെന്നും അവർ പറഞ്ഞു. ഷിജിന്റെ ഭാര്യക്ക് ജോലി നൽകുന്ന അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണ്. മുതലപൊഴയിൽ ഏത് പ്രത്യേക കേസ് ആയി പരിഗണിച്ച് സർക്കാർ സഹായം ഉറപ്പിക്കുമെന്നും അവർ പറഞ്ഞു. 

എന്നാൽ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടിയിൽ പ്രതിഷേധക്കാർ തൃപ്തരായില്ല. ഷിജിനെ കുറിച്ച് വിവരം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു. മന്ത്രി സി പി ജോൺ 5 മണിക്ക് ചർച്ചയ്ക്ക് എത്തുമെന്നറിയിച്ചതോടെ റോഡ് ഉപരോധം താൽക്കാലികമായി അവസാനിപ്പിക്കും. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു പ്രതിഷേധം.