തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി എ കെ ബാലനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനുവരി ഏഴിന്(വ്യാഴാഴ്ച) ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന പട്ടികജാതി വികസന ഉപദേശക സമിതി, സംസ്ഥാന പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റി വെച്ചു. നേരത്തെ മന്ത്രി ഇ പി ജയരാജൻ, വി എസ് സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.