Asianet News MalayalamAsianet News Malayalam

'ഭക്ഷ്യ വകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ', ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി

പരസ്യമായി പ്രതികരിക്കുന്നില്ല,പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍

minister Anil will hold discussion with finance minister on Budget neglect
Author
First Published Feb 6, 2024, 11:24 AM IST

ദില്ലി:  സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന്  ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ് .പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം, ഇക്കാര്യം മന്ത്രി എന്ന നിലയിൽ ചർച്ച നടത്തും.മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും എല്ലാം വിഷയം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം  വ്യക്തമാക്കി.

സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.ഉത്സവ സീസൺ ആണ്, ഉപഭോഗം കൂടും .നേരത്തെ OMS സ്കീമിൽ അരി എടുത്തു സര്‍ക്കാർ വിതരണം ചെയ്യാറുണ്ട്.എന്നാല് ഇത്തവണ OMS സ്കീമിൽ സര്‍ക്കാര്‍ ഏജൻസികൾക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടില്ല .ഇത് സ്വകാര്യ കച്ചവടക്കാർ മുതലെടുക്കും.തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രിമാരെ കാണും എന്നും ജീ ആര്‍ അനിൽ അറിയിച്ചു

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios