Asianet News MalayalamAsianet News Malayalam

നവകേരളസദസ്സിന് മന്ത്രിമാര്‍ ആഡംബരബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാൻ,സാമ്പത്തികലാഭമെന്നും വിശദീകരണം

21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും.ആ തിരക്ക് ഒഴിവാക്കാനാണ് 1 കോടിയുടെ ബസ്സ് ഒരുക്കുന്നതെന്ന് മന്ത്രി ആന്‍റണി രാജു

minister antony raju justifies luxury bus for navakerala sadass
Author
First Published Nov 15, 2023, 12:36 PM IST

തിരുവനന്തപുരം: നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്.ബസ് മോഡി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്.ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണ്.21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും.ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത് .സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്.ബസ് ബഡ്ജറ്റ് ടൂറിസത്തിന്‍റെ  ഭാഗമായി ഉപയോഗിക്കാൻ കഴിയും.18 ആം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസ്സിനായി യാത്ര തിരിക്കുക. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു

 

നവ കേരള സദസ്സിനായുള്ള സ്പെഷ്യൽ ബസ്; ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി

Follow Us:
Download App:
  • android
  • ios