Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്തുമായി ബിജെപിക്കാണ് ബന്ധം; നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ഇ പി ജയരാജൻ

സ്വർണക്കടത്ത് പ്രശ്നം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുകയാണ്. കൊവിഡ് ഭീഷണി ഫലപ്രദമായി നേരിടുന്ന സർക്കാരിൻ്റെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

minister ep jayarajan on gold smuggling controversy
Author
Thiruvananthapuram, First Published Jul 8, 2020, 6:01 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൽഡിഎഫിനെ കരിവാരിത്തേക്കാൻ ചിലർ ശ്രമം നടത്തുന്നതായി മന്ത്രി ഉ പി ജയരാജൻ അഭിപ്രായപ്പെട്ടു. സ്വർണ്ണക്കടത്തുമായി ബിജെപിക്കാണ് ബന്ധം. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു.

കേസിൽ കുറ്റക്കാരനെന്ന് കസ്റ്റംസ് കണ്ടെത്തിയ സന്ദീപ് നായർക്ക് ബിജെപിയുടെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ട്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. സ്വർണക്കടത്ത് പ്രശ്നം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുകയാണ്. കൊവിഡ് ഭീഷണി ഫലപ്രദമായി നേരിടുന്ന സർക്കാരിൻ്റെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പ്രതിപക്ഷം വെപ്രാളപ്പെടുന്നു. സ്വർണക്കള്ളക്കടത്തുകാരനെ സംരക്ഷിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തുന്നു. 

ഏത് അന്വേഷണത്തെയും സിപിഎം സഹർഷം സ്വാഗതം ചെയ്യുന്നു. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിനെ വിളിച്ചിട്ടില്ല. വായിൽ തോന്നിയത് പാടലാണോ ബിജെപി നേതാവാകാനുള്ള യോ​ഗ്യത. സ്ത്രീയുടെ വിഷയം അതേ രീതിയിൽ അന്വേഷിച്ച് കണ്ടെത്തണം. മുഖ്യമന്ത്രിയെ അങ്ങ് വേട്ടയാടിക്കളയാം എന്ന് കരുതേണ്ട. സോളാർ കേസ് വേറെ ഇപ്പോഴത്തെ സംഭവം വേറെ.ഐടി സെക്രട്ടറിക്കെതിരെ നടപടി എടുത്തത് മാതൃകാപരമായകാര്യമാണ്. സിബിഐ അന്വേഷണത്തെ സർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. 

 

Read Also: സ്വർണക്കടത്ത് കേസ്: വിശദമായ അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഎം കേന്ദ്രനേതൃത്വം...

 

Follow Us:
Download App:
  • android
  • ios